ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ ദുബായിലെ മറീന ടോര്‍ ടവറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ കെട്ടിടത്തിന്റെ അമ്പതാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. അപകടം ഉണ്ടായ ഉടന്‍ തന്നെ താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. 1105 അടി ഉയരവും 79 നിലകളുളുണ്ട് ടോര്‍ച്ച ടവറിന്. 60 നിലകളിലും തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീ പടര്‍ന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് തീ അതിവേഗം പടരുകയായിരുന്നു. പന്ത്രണ്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ കിണഞ്ഞ് ശ്രമിച്ചു വരികയാണ്. കാറ്റ് വീശുന്നതിനാല്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
കെട്ടിടത്തിന്റെ പല നിലകളും കത്തിച്ചാമ്പലായിട്ടുണ്ട്. ജനലുകളും വാതിലുകളും കത്തിയമര്‍ന്ന് താഴേക്ക് വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തേക്കുള്ള റോഡുകളെല്ലാം അധികൃതര്‍ അടച്ചു.
2011ലാണ് കെട്ടിടം താമസത്തിനായി തുറന്നു കൊടുത്തത്. ആകെ 79 നിലകളാണ് കെട്ടിടത്തിനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: