കോഴിക്കോട്: മുക്കത്ത് കമിതാക്കളെന്ന് ആരോപിച്ച് സഹോദരങ്ങള്‍ക്കെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം. വലിയപറമ്പ് സ്വദേശി സലാമിനും സഹോദരിക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
മുക്കം ആനക്കാംകുന്നിലാണ് കാരശേരി വലിയപറമ്പ് സ്വദേശികളായ സഹോദരങ്ങള്‍ക്കുനേരെ ഒരുസംഘം ആക്രമണം നടത്തിയത്. ആനയാംകുന്ന് സ്കൂളിലെ പഠനക്യാമ്പില്‍ പങ്കെടുത്ത സഹോദരിയെ കൊണ്ടുപോകാനെത്തിയ സലാമിനെയാണ് ആക്രമിച്ചത്.
സലാമിന്റെ തലയ്ക്കും മൂക്കിനും പരുക്കുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: