പൊളിവാക്ക് പറഞ്ഞ് ഗുരുവിനെ ശരീരവശാല് സമ്മതിപ്പിച്ചാല്‍ ഉള്ക്കാഴ്ചയില്ക്കൂടി ഗുരുവിനു പറയുന്നവന്റെ ഉള്ളറിയാം. പരിശോധിച്ചറിയുന്നോരറിവായിട്ടകതാരില് പരമാത്മാവെപ്പോഴും വാഴുന്നുണ്ട്.
തീപ്പെട്ടിയില്‍ ഉരസിയാല്‍ തീയുണ്ടാകുന്നതുപോലെ ഉത്കൃഷ്ടജേ്യാതിര്മയനായ തേജസ്സ് അല്ലെങ്കില്‍ ശോഭ ഇവിടെ തെളിയും. ഗുണത്തില്ക്കൂടി വളര്‍ന്നാലേ ഗുണസമ്പൂര്ണ്ണനായ ഗുരുവിനെ അറിയൂ. സ്വയം പ്രാപ്തിയിലെത്തിയാല്‍ ചിറകിന് കീഴില്‍ വയ്ക്കില്ല.
അറിവില്‍ പ്രാപ്തരായെന്നു ഗുരു കരുതിയാല്‍ പിന്നെ ഗുരുവിനെ വഞ്ചിക്കരുത്. വഞ്ചിച്ചാല്‍ അവന് ഇഹപരലോകങ്ങളില്‍ അവഹേളിക്കപ്പെടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: