അമൃതഭാരതി വിദ്യാപീഠം മാതൃഭാഷാ പോഷിണി സദസ്സുകള്‍ സംഘടിപ്പിക്കും

Saturday 21 February 2015 9:06 pm IST

കൊച്ചി: ഭാഷ, സാഹിത്യം, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ബോധനവും പരീക്ഷയും നടത്തിവരുന്ന അമൃതഭാരതി വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനം സര്‍വ്വകലാശാലാ തലത്തില്‍ സക്രിയമാക്കുവാന്‍ പരീക്ഷാ സഞ്ചാലകസമിതി തീരുമാനിച്ചു. പ്രബോധിനി, സന്ദീപനി, ഗദ്യഭാരതി, പദ്യഭാരതി, സംസ്‌കൃതഭാരതീ എന്നിങ്ങനെ നിര്‍ദ്ദിഷ്ട പാഠ്യപദ്ധതിപ്രകാരം മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള അനൗപചാരിക ബിരുദപഠനമാണ് അമൃതഭാരതി വിദ്യാപീഠം നടത്തിവരുന്നത്. മാതൃഭാഷാബോധനം, സാംസ്‌കാരികവിദ്യാഭ്യാസം,സാഹിത്യം എന്നിവയിലധിഷ്ഠിതമായി പൊതുചര്‍ച്ചകള്‍, സംവാദങ്ങള്‍,ഗവേഷണങ്ങള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ അധ്യാപകന്‍, മാതൃഭാഷാസ്‌നേഹികള്‍ എന്നിവര്‍ക്കിടയില്‍ സംഘടിപ്പിക്കും. മാര്‍ച്ച് 22 ന് എറണാകുളം തൊഴിലാളിപരിശീലന കേന്ദ്രം ഹാളില്‍ നടക്കുന്ന 27-ാമത് സംസ്ഥാന പൊതുസഭേയാടനുബന്ധിച്ച് മാര്‍ച്ച് 8 ന് ഇടപ്പള്ളി, മാര്‍ച്ച് 14 ന് പുത്തന്‍കുരിശ്, മാര്‍ച്ച് 15ന്  തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളില്‍ മാതൃഭാഷാപോഷിണി സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും മാതൃഭാഷാദിനത്തോടനുബന്ധിച്ച ഇറക്കിയ പത്രക്കുറിപ്പില്‍ അമൃതഭാരതി വിദ്യാപീഠം അറിയിച്ചു. മാതൃഭാഷാപോഷിണി സദസ്സുകളുെട സംയോജകരായി കെ.ജി. ശ്രീകുമാര്‍, മനോജ്കൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.