ഒരുപാട് മഹാത്മാക്കള്‍ ഭാരതത്തിലുണ്ട്. ഇവരിലാര്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇവരില്‍ ആരെയാണ് മഹാത്മാവ് എന്നു വിളിക്കേണ്ടത്. ഓരോരുത്തരും അവരുടേതായ മണ്ഡലങ്ങളില്‍ മഹാത്മാക്കളാണ്. പക്ഷെ സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആയുധമെടുക്കാതെ പോരാട്ടം നടത്തി വിജയിച്ച ഗാന്ധിയന്‍ കര്മ്മധീരതയാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്.
ഗാന്ധിജിയെ അപമാനിക്കുന്നത് അരുന്ധതി റോയി മാത്രമല്ല, ബ്രിട്ടീഷ് അടിമത്തം മാറ്റിയെടുക്കാന്‍ നിയമനിഷേധത്തിനും നികുതി നിഷേധത്തിനും വിദ്യാര്‍ത്ഥികളെ സ്കൂള്‍ വിട്ടിറങ്ങാനും ആഹ്വാനം ചെയ്ത ഗാന്ധിജിയെ അനുകരിച്ച് നിരായുധരായ ജനങ്ങളെ സമരവും ബന്ദും മറ്റ് അക്രമവും പ്രഖ്യാപിക്കുന്നവര്‍ ഗന്ധിനിന്ദ തന്നെയല്ലെ നടത്തുന്നത്?
എഴുത്തുകാരും, പാട്ടുകാരും, പരിസ്ഥിതമൗലിക വാദികളും എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കുകയും ജനങ്ങളുടെ വായില്‍ മണ്ണു വാരിയിടുകയും, ജനങ്ങള്‍ എന്തു കഴിക്കണം, എന്തു ഉടുക്കണം, എങ്ങനെ നടക്കണം എന്നു കല്‍പ്പന നടത്തി തങ്ങളുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ ഇറങ്ങുന്നവര്‍ ഗാന്ധിയന്‍ സ്വപ്നത്തെ തല്ലിത്തകര്‍ക്കുകയും ഗാന്ധിനിന്ദ നടത്തുകയുമാണ്. ജനങ്ങളുടെ പിന്തുണകൊണ്ട് എവിടെയെങ്കിലും എത്തുപെട്ടാല്‍ അവിടെ ഒട്ടിപ്പിടിച്ച് ഇരിക്കുകയും ജനദ്രേഹം നടത്തുകയും മഹാത്മാക്കളെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് അവരെക്കാള്‍ വലിയവരാകാം എന്ന അഹന്തയാണ്.
എം.കെ. സിറിയക്ക്
മരങ്ങാട്ടുപിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: