ശമ്പള പരിഷ്‌കരണം: ജീവനക്കാരില്‍ അസ്വസ്ഥത പടരുന്നു-കെജിഒ സംഘ്

Saturday 21 February 2015 10:39 pm IST

കൊല്ലം: ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം പരിഷ്‌കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ നിയോഗിച്ച പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതില്‍ ജീവനക്കാരില്‍ കടുത്ത അസ്വസ്ഥത പടരുന്നതായി  കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി. 2014 ജൂലൈ 1 മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം വൈകിപ്പിക്കുന്നത് ശമ്പള കമ്മീഷനും സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന്  യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്.  ജീവനക്കാരുടെ ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെജിഒ സംഘ് 19-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിഎംഎസ് കൊല്ലം ജില്ലാ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഡോ.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.പി. മഹാദേവ കുമാര്‍, കമലാസനന്‍  കാര്യാട്ട്, കെ.കെ. വേണുഗോപാലന്‍,  കെ.എസ്. ശ്രീകുമാര്‍, പി. അയ്യപ്പന്‍, ബി. മനു, ശിവദാസന്‍ പിള്ള, ടി.എന്‍. രമേശ്, ഡി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈഎംസിഎ ഹാളില്‍  ചേരുന്ന  പ്രതിനിധി സമ്മേളനം മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി. ഭാര്‍ഗവന്‍ മുഖ്യ പ്രഭാഷണം നടത്തും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ശിവജി സുദര്‍ശന്‍ സമാപന പ്രസംഗം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.