തൃശൂര്‍: നഗരസഭ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഇരിങ്ങാലക്കുടയില്‍ അനതികൃതകെട്ടിട നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുന്നു. ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കു സമീപത്ത് പ്രകാശം പ്രസ്സ് കെട്ടിടം,ഠാണാ കോളനി റോഡിലുള്ള ചാള്‍സ് ബേക്കറി, സിവില്‍ സ്റ്റേഷനു സമീപം പണിതുകൊണ്ടിരിക്കുന്ന കെട്ടിടം, പുല്ലൂര്‍ ഉരിയച്ചിറക്കു സമീപം പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം തുടങ്ങിയവ ചട്ടലംഘനം കാറ്റില്‍ പറത്തി നടത്തുന്ന നിര്‍മ്മാണങ്ങളില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
ഈ കെട്ടിടങ്ങളെല്ലാം തന്നെ റോഡിനോടുചേര്‍ന്ന് ഒട്ടും തന്നെ തള്ളിയിട്ടല്ല പണിയുന്നതെന്ന എതൊരാള്‍ക്കും കണ്ടാല്‍ മനസിലാകും. ഈ ഗുരുതരമായ നിയമലംഘനം ഭരണപക്ഷകൗണ്സിലര്മാരുടെയും മുനിസ്സിപ്പല്‍ അതികൃതരുടെയും മൗനാനുവാദത്തോടെയാണ് നടക്കുന്നത്.
ബസ്സ് സ്റ്റാന്‍ഡ് മുതല്‍ ഠാണാവരെയുള്ള ഒരു കിലോമീറ്റര്‍ മെയിന്‍ റോഡില്‍ മാത്രം അഞ്ചോളം കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിനായി രാഷ്ട്രീയ-ഉദ്യോഗസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതായി അറിയുന്നു. ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കൗണ്‍സിലര്‍മാരാണ്. ഉള്‍പ്പടെചില സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന്മാരും ഇടതുവലതു കൗണ്‍സിലര്‍മാരും ഈ അഴിമതിക്കു നേതൃത്വം നല്‍കുന്നുവെന്ന് പൊതുജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: