മക്കളിന്നു മനസ്സിനെയാണു വിശ്വസിക്കുന്നത്. മനസ്സു കുരങ്ങിനെപ്പോലെയാണ്. എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കുന്നു. മനസ്സിനെ കൂട്ടുപിടിക്കുന്നതു മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത് എപ്പോഴും കുഴപ്പങ്ങള്‍ കാട്ടിക്കൊണ്ടിരിക്കും. നമുക്ക് ഒരിക്കലും സൈ്വര്യമില്ല.
വിഡ്ഢിയെ കൂട്ടുപിടിച്ചാല്‍ നമ്മളും വിഡ്ഢിയായിത്തീരും. അതുപോലെ മനസ്സിനെ വിശ്വസിക്കുന്നത്, മനസ്സിന്റെ വഴിയെ പോകുന്നതു വിഡ്ഢിത്തമാണ്. മനസ്സിന്റെ പിടിയില്പെടരുത്. നമ്മുടെ ലക്ഷ്യം നാം എപ്പോഴും ഓര്‍ക്കണം. ഈശ്വരസാക്ഷാത്കാരമാണ് നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: