ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയിലേക്കുള്ള പുതിയ പാനലില്‍ നിന്ന് കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാന്ദനെ ഒഴിവാക്കി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലാണ് രാവിലെ സംസ്ഥാന സമിതി ചേര്‍ന്ന് പുതിയ പാനലിന് രൂപം നല്‍കിയത്.
88 അംഗ സംസ്ഥാന കമ്മിറ്റിയുടെ പാനലില്‍ 87 പേരുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു സ്ഥാനം വി.എസിനായി ഒഴിച്ചിട്ടിരിക്കുന്നു എന്നാണു സൂചന. സമ്മേളത്തില്‍ പങ്കെടുക്കാത്ത ആളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പൊതുവികാരം പരിഗണിച്ചാണു പാനലില്‍ വിഎസിനെ ഉള്‍പ്പെടുത്താതിരുന്നത്. കേന്ദ്ര നേതൃത്വവും കോടിയേരി ബാലകൃഷ്ണനും വി.എസിനായി വാദിച്ചെങ്കിലും ഫലം കണ്ടില്ല.
അവസാന നിമിഷം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വി.എസിനെ ഉള്‍പ്പെടുത്തേണ്ട സാഹചര്യം വന്നാല്‍ ഈ ഒഴിവില്‍ വി.എസിനെ ഉള്‍പ്പെടുത്താനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: