കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

Monday 23 February 2015 1:05 pm IST

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറിയായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ പേര് സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചെങ്കിലും കോടിയേരിക്കായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നത്. എസ്എഫ്ഐയിലൂടെയാണ് കോടിയേരി രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് അഖിലേന്ത്യാ പ്രസിഡന്റായി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച കോടിയേരി 2008 കോയമ്പത്തൂരില്‍ നടന്ന സിപി‌എം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും തലശേരി മുന്‍ എംഎല്‍എ എം.വി. രാജഗോപാലിന്റെ മകളുമായ എസ്.ആര്‍ വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവര്‍ മക്കളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.