വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്

Monday 23 February 2015 5:11 pm IST

ആലപ്പുഴ: അമ്പലപ്പുഴയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടാനം കിണര്‍ മുക്കിനു സമീപം ഫെബ്രുവരി 22ന് രാവിലെ എട്ടരയോടെ തീരദേശ റോഡില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് വൃക്ഷ വിലാസം തോപ്പില്‍ കുഞ്ഞുമോന്‍ (45), വണ്ടാനം പുതുവല്‍ വീട്ടില്‍ ഇര്‍ഫാന്‍ എന്നിവരെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡിന്റെ ഇരുവശങ്ങളിലൂടെ കാല്‍ നടയായി സഞ്ചരിച്ചിരുന്ന ഇവരെ എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പുന്നപ്ര പോലീസ് മേല്‍നടപടി സ്വീകരിച്ചു. രാവിലെ ഏഴോടെ ദേശീയ പാതയില്‍ വളഞ്ഞവഴി ഭാഗത്ത് അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരിയായ വൃദ്ധയ്ക്ക് പരിക്കേറ്റു. തൃപ്പുണ്ണിത്തറ മാപ്പാത്ത് വീട്ടില്‍ പരമേശ്വരന്റെ ഭാര്യ കുമാരി (65)യെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.