ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ നടത്തുന്ന സമരത്തിലേക്ക് ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അണ്ണാഹസാരെ ക്ഷണിച്ചു.
എന്നാല്‍ ഇവരുമായി വേദിപങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ സാധാരണപ്രവര്ത്തകര്ക്കൊപ്പം ഇരിക്കണമെന്നും ഹസാരെ പറഞ്ഞു.
കേജ്രിവാളുമായി ഫോണില്‍ സംസാരിച്ചുവെന്നും നേരിട്ട് കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോപത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ദല്‍ഹി മുഖ്യമന്ത്രി പ്രകടിപ്പിച്ചതായും ഹസാരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: