ഉളിക്കല്‍(കണ്ണൂര്‍): രണ്ടു വര്‍ഷത്തിനുള്ളില്‍ ക്ഷീരോല്പാദനത്തില് മികച്ച നേട്ടം കൊയ്യാനും സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാനും നമുക്ക് സാധിക്കണമെന്നും സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂര്‍ മണിക്കടവില്‍ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ക്ഷീരകര്‍ഷകനായി കോട്ടയം ജില്ലയിലെ വൈക്കത്തെ ബിജു മാത്യുവിനെ തെരഞ്ഞെടുത്തു. ക്ഷീരവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു.ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ കെ ടി സരോജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, മില്‍മ ചെയര്മാന് പി ടി ഗോപാലക്കുറുപ്പ്, ക്ഷീരകര്‍ഷകക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ജോണ്‍ ജേക്കബ് വള്ളക്കാലില്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് കെ പി നൂറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡെയ്സി മാണി, ഡോ. കെ വി ഫിലോമിന എന്നിവര്‍ ആശംസ നേര്‍ന്നു. സംഘാടകസമിതി ചെയര്മാന് ടി ഒ മാത്യു സ്വാഗതവും ഡെപ്യൂട്ടി ഡയരക്ടര്‍ ജോഷി ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: