ഈശ്വര ചൈതന്യം

Monday 23 February 2015 8:09 pm IST

കാട്ടുജന്തുവില്‍നിന്ന് അധികം നീങ്ങിയിട്ടില്ലാത്ത നികൃഷ്ടനും കീടവൃത്തിയുമായ കാട്ടുമാന്‍ മുതല്‍ ലോകരെല്ലാം കണ്ട് അമാനുഷനോ എന്നു ശങ്കിച്ച് ഭയഭക്തിസ്തബ്ധരായി നിന്നുപോകത്തക്കവിധം ബുദ്ധിയുടെയും ഹൃദയത്തിന്റെയും ഗുണങ്ങള്‍കൊണ്ട് മനുഷ്യരാശിക്കുപരി ഉയര്‍ന്ന അത്യുത്തമപുരുഷന്‍വരെ എല്ലാവര്‍ക്കും ആ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട്. തനതു നയത്തില്‍ മതപീഡനത്തിനോ അസഹിഷ്ണുതയ്‌ക്കോ സ്ഥാനമേ നല്‍കാത്തതായിരിക്കും ആ ധര്‍മ്മം. അത് സകല സ്ത്രീപുരുഷന്മാരിലും ഒരേ ഈശ്വരചൈതന്യത്തെ അംഗീകരിക്കും. അതിന്റെ ഉദ്ദേശ്യവും കഴിവും മുഴുവന്‍ മാനവവര്‍ഗ്ഗത്തെ അതിന്റെ സത്യവും സഹജവുമായ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കും. ഇങ്ങനെയൊരു ധര്‍മ്മം ലോകത്തിനു നല്‍കുക. സകലജനതകളും നിങ്ങളുടെ പിന്നാലെ വരും. അശോകന്റെ ധര്‍മ്മസഭ ബൗദ്ധസഭയായിരുന്നു. അക്ബറുടേതു കുറേക്കൂടെ ഉദ്ദേശ്യനിഷ്ഠമായിരുന്നെങ്കിലും ഒരു സ്വകാര്യ സമാജം മാത്രമായിരുന്നു. എല്ലാ ധര്‍മ്മങ്ങളിലും ഈശ്വരനുണ്ടെന്ന് സര്‍വ്വദിഗന്തങ്ങളിലും വിളംബരം ചെയ്യാനുള്ള ഭാഗ്യം അമേരിക്കയ്ക്കാണ് നീക്കിവെച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.