258. പഞ്ചപ്രേതാസനസ്ഥിതാ – പഞ്ചപ്രേതാസനത്തില് സ്ഥിതിചെയ്യുന്നവള്‍. മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ച ബ്രഹ്മാവ്, വിഷ്ണു, രുദ്രന്, ഈശ്വരന്, സദാശിവന് എന്നിവര്‍ അവരവരുടെ ശക്തികളോടു ചേര്‍ന്നിരിക്കുമ്പോള്‍ പഞ്ചബ്രഹ്മങ്ങള്‍ എന്നും ശക്തിരഹിതരായിരിക്കുമ്പോള് പഞ്ചപ്രേതങ്ങള്‍ എന്നും പറയപ്പെടുന്നു.
ശക്തികളെക്കൂടാത്ത അവസ്ഥയില്‍ അവയ്ക്കു ചൈതന്യമില്ല. ജഡം മാത്രമേയുള്ളൂ. അതുകൊണ്ടു പ്രേതങ്ങളായി കരുതുന്നു. പഞ്ചപ്രേതാസനസംസ്ഥയായി മഹാദേവി സ്ഥിതിചെയ്യുമ്പോള്‍ പ്രപഞ്ച പ്രവര്‍ത്തനമില്ല. ദേവിയും നിഷ്ക്രിയയായിരിക്കും. ദേവി പ്രപഞ്ചപ്രവര്‍ത്തനത്തിന് ഉദ്യമിക്കുമ്പോള്‍ പഞ്ചപ്രേതങ്ങള്‍ ശക്തികളോടു ചേര്‍ന്ന് പഞ്ചബ്രഹ്മങ്ങളായി മാറുന്നു. അപ്പോള്‍ സൃഷ്ടിയും സ്ഥിതിയും സംഹാരവും തിരോധാനവുമുള്പ്പെടുന്ന പ്രപഞ്ച പ്രവര്‍ത്തനം നടക്കുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: