മെല്‍ബണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് പിഴശിക്ഷ. ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കക്ക് പിഴശിക്ഷ വിധിച്ചത്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങള്‍ക്ക് പിഴശിക്ഷ വിധിച്ചത്. ടീമംഗങ്ങള്‍ക്ക് മാച്ച് ഫീസിന്റെ പത്ത് ശതമാനവും ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സിന് 20 ശതമാനവുമാണ് മാച്ച് റഫറി ജെഫ് ക്രോ പിഴയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: