ഇടക്കാലാശ്വാസം അനുവദിക്കണം; കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ്

Monday 23 February 2015 8:35 pm IST

കൊല്ലം: അര്‍ഹമായ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 20 ശതമാനം ഇടക്കാലാശ്വാസം ഉടന്‍ അനുവദിക്കണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍പ്രായം 60 വയസായി ഉയര്‍ത്തുന്നതിനും ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്ക് സ്റ്റാറ്റിയൂട്ടറി പരിരക്ഷ ഉറപ്പുവരുത്തണമെന്നും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സാങ്കേതികവിഭാഗം ജീവനക്കാരെയും ഉള്‍പ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ബിഎംഎസ് ജില്ലാപ്രസിഡന്റ് ബി.ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എന്‍. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായി ഡോ. എന്‍. സോമന്‍ (സംസ്ഥാനപ്രസിഡന്റ്), ആര്‍.പി. മഹാദേവകുമാര്‍, കെ.എസ്. ശ്രീകുമാര്‍, കെ.വി. ശ്രീധരന്‍ (വൈസ്പ്രസിഡന്റുമാര്‍), കമലാസനന്‍ കാര്യാട്ട് (ജനറല്‍സെക്രട്ടറി), ജയലക്ഷ്മി ഭട്ട്, പി. അയ്യപ്പന്‍, ബി. മനു, ജി. ശ്രീകുമാര്‍, ടി.സി. സുരേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ. വേണുഗോപാലന്‍ (ട്രഷറര്‍), എന്‍.വി. ശ്രീകല (വനിതാസെല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.