സിപിഎം സമ്മേളനം; യോഗക്ഷേമസഭ അപലപിച്ചു

Monday 23 February 2015 9:36 pm IST

ആലപ്പുഴ: സിപിഎം സംസ്ഥാന വേദിയില്‍ അനാവശ്യമായി നമ്പൂതിരി സമുദായത്തെ വലിച്ചിഴച്ചതില്‍ യോഗക്ഷേമ സഭ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. വളരെ നിന്ദ്യവും തരംതാണതുമായ ഇത്തരം പദപ്രയോഗങ്ങളിലൂടെ സ്വയം ചെറുതാകുകയാണ് ചെയ്യുന്നത്. ആര്‍ക്കും ഏതുസമയത്തും എന്തും വിളിച്ചു പറയാന്‍ നമ്പൂതിരി സമുദായം വഴിയില്‍ കിടക്കുന്ന ചെണ്ടയല്ലായെന്ന് ഇത്തരം രാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇ.എം. ശങ്കരന്‍ നമ്പൂതിരിയെ പോലെയുള്ളവര്‍ നയിച്ച പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ ഇതുപോലെയുള്ള അല്‍പജ്ഞാനികളാണ്. ഇവരെ പൊതുസമൂഹം ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്ന് യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് കെ. ധനഞ്ജയന്‍ നമ്പൂതിരിയും ജില്ലാ സെക്രട്ടറി പി.എന്‍. കൃഷ്ണന്‍ പോറ്റിയും പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.