കോടിയേരി സെക്രട്ടറി

Monday 23 February 2015 11:00 pm IST

ആലപ്പുഴ: പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ആലപ്പുഴയില്‍ നടന്നസിപിഎം സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി എല്ലാ പരിഗണനകളും നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവസരം വിഎസ് തന്നെ നഷ്ടപ്പെടുത്തി. അച്യുതാനന്ദന്റെ കാര്യത്തില്‍ തുടര്‍ നടപടികള്‍ പിബിയും കേന്ദ്ര കമ്മറ്റിയും തീരുമാനിക്കണമെന്നും കോടിയേരി പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി രണ്ടാം തീയതി ആദ്യയോഗം ചേരും. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.