റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. ഷഖ്റയില് താമസിക്കുന്ന കൊല്ലം സ്വദേശിയായ മുഹമ്മദ് നീഫ്, ഭാര്യ നൂര്ജഹാന് ഹനീഫ്, ഗുരുവായൂര്‍ സ്വദേശി സലിം. ഷെരീഫ് എന്നിവരാണ് മരിച്ചത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ സലിമിനെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങും വഴിയാണ് അപകടമുണ്ടായത്.
താമസസ്ഥലത്തേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ബീഹാര്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു.
മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: