ഭരത്പൂര്‍: മദര്‍ തെരേസയെക്കുറിച്ച് സര് സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതാണെന്ന് ആര് എസ് എസ്. മദര്‍ തെരേസയുടെ സേവനങ്ങള്‍ ഏതെങ്കിലും ലക്ഷ്യത്തോടെയുള്ളതാണെങ്കില്‍ തങ്ങളുടെ സേവനങ്ങള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ആണെന്നുമാണ് മോഹന്‍ ഭാഗവത് ഭരത്പുരില്‍ അപ്ന ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞത്.
മോഹന്‍ ഭാഗവതിന് മുന്‍പേ പ്രസംഗിച്ച ഭരത്പൂര്‍ മുന്‍ ഡി ജി മദര്‍ തെരേസ മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് സേവനം നടത്തിയതെന്ന് പരാമര്‍ശിച്ചതിനു മറുപടിയായി മോഹന്‍ ഭാഗവത് ഇങ്ങനെ പറയുകയായിരുന്നുവെന്നും ആര്‍എസ്എസ് നേതാവ് ഡോ.എം വൈദ്യ ആര്‍എസ്എസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.
മദര്‍ തെരേസയുടെ സേവനങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെങ്കില്‍ ആര് എസ് എസിനെ സംബന്ധിച്ചിടത്തോളം അത്തരം ലക്ഷ്യങ്ങളൊന്നുമില്ലെന്നും സര് സംഘ ചാലക് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: