ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ സ്വയം പര്യാപ്തത നേടണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 14-മത് ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപുറത്ത് വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ നികുതി 32 ശതമാനത്തില്‍ നിന്നും 42 ശതമാനമായി ഉയര്‍ത്തണമെന്നും നിലവില്‍ ജമ്മുവില്‍ പ്രവര്‍ത്തന നികുതിയില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ഇത്തരത്തില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ 2014-15 കാലഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 3.48 ലക്ഷം കോടി രൂപ ലഭിക്കുമെന്നും 2014-16 കാലഘട്ടത്തില്‍ 5.26 ലക്ഷം ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നികുതി വര്‍ദ്ധനവ് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കും നേട്ടങ്ങള്ക്കുമനുസരിച്ചുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം താന്‍ മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയത് 14-ാം ധനകാര്യ കമ്മീഷന്റെ ശു പാര്‍ശകള്‍ അംഗീകരിക്കുന്നത് ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുമെന്നാണ്- മോദി ട്വീറ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: