പായല്‍ക്കുളങ്ങര ക്ഷേത്രത്തില്‍ പൂര മഹോത്സവം തുടങ്ങി

Wednesday 25 February 2015 5:41 pm IST

അമ്പലപ്പുഴ: പായല്‍ക്കുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ പൂര മഹോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കാപ്പുകെട്ടോടെ കൊടിയേറ്റ് നടന്നു. വൈകിട്ട് നവരാക്കല്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും തിടമ്പ് ഘോഷയാത്രയും നടന്നു. ഫെബ്രുവരി 25ന് രാത്രി 7.30ന് ഭക്തിഗാനമേള, 9.15ന് കഥാപ്രസംഗം. 27ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍. 28ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍. മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലിന് വയലിന്‍ സോളോ, രാത്രി 8.30ന് ചിലമ്പാട്ടം. രണ്ടിന് രാവിലെ ഒമ്പതിന് തോറ്റംപാട്ട്, ഒമ്പതിന് സ്‌പെഷ്യല്‍ ശിങ്കാരിമേളം, ഉച്ചയ്ക്ക് 12.05ന് താലിചാര്‍ത്ത്, വൈകിട്ട് നാലിന് കുത്തിയോട്ട പാട്ടും ചുവടുകളും, രാത്രി എട്ടിന് വനിതാ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ദേശതാലപ്പൊലി, 8.30ന് പാട്ടഴക്. മൂന്നിന് രാവിലെ 10ന് നാദസ്വരം, ഉച്ചയ്ക്ക് 2.30ന് കുത്തിയോട്ടം, വൈകിട്ട് മൂന്നിന് കെട്ടുകാഴ്ചയും പടയണിയും, വൈകിട്ട് നാലിന് പാഠകം, ആറിന് നെയ്യ് വിളക്ക് അര്‍ച്ചനയുടെ ഭദ്രദീപ പ്രകാശനം നടന്‍ ജയന്‍ നിര്‍വഹിക്കും, ഏഴിന് നാദസ്വരം, എട്ടിന് നൃത്തനാടകം, 10നും 11നും ദേശതാലപ്പൊലി. നാലിന് വൈകിട്ട് മൂന്നിന് പുറക്കാട് ദേശക്കാരുടെ കാളകെട്ടും പടയണിയും കാവില്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. വൈകിട്ട് നാലിന് ഓട്ടന്‍തുള്ളല്‍, രാത്രി എട്ടിന് നാടകം, 8.30ന് കോലംവരവ്, 10ന് ദേശതാലപ്പൊലി. അഞ്ചിന് ഉച്ചയ്ക്ക് 12ന് ആല്‍ത്തറമേളം, വൈകിട്ട് നാലിന് പൂരമേളം, രാത്രി ഏഴിന് തിരിപിടിത്തം, 7.45ന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തില്‍ നിന്നും ആറാട്ടുപുറപ്പാട്, രാത്രി എട്ടിന് പറശിനിക്കടവ് മുത്തപ്പഭഗവാന്റെ വെള്ളാട്ടം, ഒമ്പതിന് ദേശതാലപ്പൊലിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 9.15ന് നൃത്തസംഗീതനാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.