'ചാന്താട്ടം' പ്രകാശനം ചെയ്തു

Wednesday 25 February 2015 5:50 pm IST

ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനോട് അനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് 'ചാന്താട്ടം' ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രകാശനം ചെയ്തു. ക്ഷേത്രാവകാശികളായ പതിമൂന്ന് കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി. ഹരികൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. കണ്‍വന്‍ഷന്‍ സെക്രട്ടറി പി. രഘുനാഥ്, കണ്‍വന്‍ഷന്‍ പ്രതിനിധികള്‍, കരനാഥന്മാര്‍, ആര്‍എസ്എസ് മാവേലിക്കര താലൂക്ക് കാര്യവാഹ് എം.ബി. അനീഷ്, സേവാ പ്രമുഖ് സി.സി. സുരേഷ്, ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി. സോമന്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍ എ.സി. സുനില്‍കുമാര്‍, സീനിയര്‍ ഫീല്‍ഡ് ഓര്‍ഗനൈസര്‍ ജി. അനില്‍കുമാര്‍, ലേഖകന്‍ പി.എന്‍. സതീഷ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍മാരായ സി. അനീഷ്, എസ്. ശ്രീനാഥ്  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.