അമ്മ ഇന്നെത്തും; കൊടുങ്ങല്ലൂരില്‍ ബ്രഹ്മസ്ഥാന ക്ഷേത്രോത്സവം നാളെ മുതല്‍

Wednesday 25 February 2015 7:12 pm IST

കൊടുങ്ങല്ലൂര്‍: മാതാ അമൃതാനന്ദമയീ ദേവി കൊടുങ്ങല്ലൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് ഇന്നെത്തും. 27 മുതലാണ് ഉത്സവം. 26നു വൈകിട്ട് കോട്ടപ്പുറത്തുനിന്ന് അമ്മയെ കൊടുങ്ങല്ലൂരിലേക്ക് ആനയിച്ച് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. ഫെബ്രുവരി 27, 28 തീയതികളില്‍ രാവിലെ 5.30 മുതല്‍ ധ്യാനം, ശ്രീലളിതാ സഹസ്രനാമാര്‍ച്ചന, രാവിലെ 11.00 മണി മുതല്‍ അമ്മയുടെ അനുഗ്രഹപ്രഭാഷണം, ധ്യാനം, ഭക്തിഗാനസുധ, തുടര്‍ന്ന് അമ്മയുടെ ദര്‍ശനവും ഉണ്ടായിരിക്കും. 27-ന് രാവിലെ 7.30നു രാഹുദോഷ നിവാരണ പൂജയും 28-ന് 7.30നു ശനിദോഷനിവാരണ പൂജയും നടക്കും. ഉത്സവത്തിന്റെ ഭാഗമായി 50000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ടോക്കണ്‍ സമ്പ്രദായത്തിലൂടെയാണ് അമ്മയുടെ ദര്‍ശനം നിയന്ത്രിക്കുക. അമ്മയുടെ ഭാരത പര്യടനത്തിലെ ആദ്യത്തെ പരിപാടിയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2804262, 9447311612.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.