മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചു തുടങ്ങി

Wednesday 25 February 2015 7:31 pm IST

ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് റവന്യൂ അധികൃതര്‍ പൊളിച്ചുനീക്കി. രാജീവ് ഗാന്ധി കോളനിക്ക് സമീപം നിര്‍മ്മിച്ച നാല് വീടുകള്‍, ആഷിം എന്ന വ്യക്തി നിര്‍മ്മിച്ച കെട്ടിടം എന്നിവയാണ് ഇന്നലെ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ തുളസി കെ നായരുടെ നേതൃത്വത്തിസലുള്ള റവന്യൂ സംഘം ഒഴിപ്പിച്ചത്. കഴിഞ്ഞ ദിവസം പള്ളിവാസല്‍ ടണല്‍ റോഡിന് സമീപം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച വന്‍ മന്ദിരം പൊളിച്ചു നീക്കാനുള്ള ശ്രമം തുടരുകയാണ്. കൂറ്റന്‍ പില്ലറുകള്‍ നീക്കാന്‍ ഭൂമി സംരക്ഷണ സേന ക്ലേശിക്കുകയാണ്. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം മോഹനന്‍പിള്ളയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് തുടങ്ങിയത്. എന്നാല്‍ ഉന്നത കയ്യേറ്റങ്ങള്‍ ഇപ്പോഴും മൂന്നാറില്‍ നിലനില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.