ചെന്നിത്തലയില്‍ വിഎസിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്

Wednesday 25 February 2015 9:23 pm IST

മാന്നാര്‍: ചെന്നിത്തല പഞ്ചായത്തില്‍ സിപിഎം ഏരിയകമ്മറ്റിയംഗം മെമ്പറായ വാര്‍ഡില്‍ വി.എസ്. അച്യുതാനന്ദനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. കാരാഴ്മ ദേവീക്ഷേത്രത്തിനു കിഴക്കു വശം പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് വിഎസിനെ അനുകൂലിച്ച് വലിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം മാന്നാര്‍ ഏരിയ കമ്മറ്റിയംഗവും പഞ്ചായത്തിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിനേതാവുമായ ഇ.എന്‍. നാരായണനാണ് ഈവാര്‍ഡിലെ ജനപ്രതിനിധി. ചെന്നിത്തല പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മറ്റികളിലും ഭൂരിഭാഗവും വിഎസിനെ പിന്തുയ്ക്കുന്നവരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റു നിഷേധിച്ചപ്പോള്‍ വിഎസിനെ അനുകൂലിച്ച് വലിയ പ്രകടനവും വ്യാപകമായ രീതിയില്‍ പോസ്റ്റര്‍ പ്രചരണവും ഇവിടെ നടന്നിരുന്നു. വിഎസിനെ അനുകൂലിച്ച് വരും ദിവസങ്ങളില്‍ പ്രചരണം ശക്തമാക്കാനാണ് വിഎസ് അനുകൂലികളുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.