കൊച്ചി: സംസ്ഥാനത്ത് കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശികതുക നല്കുന്ന ഡിസ്കൗണ്ടിംഗ് പദ്ധതിയായ ‘ഐ ഓവ് യു’ നടപ്പില്‍ വന്നതായി മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.
ആദ്യ നാലുമാസത്തെ കുടിശികതുകയായ 894 കോടി രൂപയാണ് ഇപ്പോള്‍ കൊടുക്കുന്നത്. 2014 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ബില്ലുകളാണ് ഇത്.
നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും എളുപ്പത്തില്‍ തുക ലഭിക്കുന്നതിനുമായി ഈ പദ്ധതി ഓണ്‍ ലൈനായാണ് നടപ്പാക്കുന്നത്. ഡിസ്കൗണ്ടിംഗ് രീതിയില്‍ ബില്ലുകള്‍ മാറുന്നത് സംബന്ധിച്ച് കരാറുകാര്‍ എക്സിക്യൂട്ടീവ്എഞ്ചിനീയര്ക്കും ബാങ്കുകള്‍ക്കും അറിയിപ്പ് നല്‍കേണ്ടതാണ്.
ഇതനുസരിച്ച് ധനകാര്യവകുപ്പ് പ്രോമിസറി നോട്ട് നല്‍കും. രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും ഈ പദ്ധതിയോട് സഹകരിക്കാന്‍ മുന്നോട്ട്വന്നിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: