കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ദല്‍ഹിയില്‍നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം.
വിമാനത്തില്‍ 161 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. നെടുമ്പാശ്ശേരിയില്‍നിന്നും ഷാര്‍ജയിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. വിമാനം അറ്റകുറ്റപ്പണിക്കായി പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി.
വിമാനം ഷാര്‍ജയിലേക്ക് മടങ്ങാന്‍ വൈകുമെന്നതിനാല്‍ യാത്രക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പണി പൂര്‍ത്തിയാകാന്‍ വൈകുകയാണെങ്കില്‍ മറ്റേതെങ്കിലും വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയില്‍ എത്തിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: