ആര്യക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 27ന് കൊടിയേറും

Thursday 26 February 2015 9:29 pm IST

മുഹമ്മ: ആര്യക്കര ഭഗവതി ക്ഷേത്ര ഉത്സവം ഫെബ്രുവരി 27ന് കൊടിയേറി മാര്‍ച്ച് 10ന് ആറാട്ടോടെ സമാപിക്കും. 27ന് ദീപാരാധനയ്ക്ക് ശേഷം ശിവഗിരി മഠം സുഗതന്‍ തന്ത്രിയുടെയും ബിജു ശാന്തിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് കൊടിയേറ്റ് സദ്യ, ചിക്കര ഇരുത്തല്‍ വഴിപാട്. 28ന് രാവിലെ 10ന് ഇളനീര്‍ ഘോഷയാത്ര, രാത്രി 7.30ന് പുല്ലാംകുഴല്‍ നാദതരംഗിണി. മാര്‍ച്ച് ഒന്നിന് രാത്രി 7.30ന് താലപ്പൊലി, നൃത്തനൃത്യങ്ങള്‍. രണ്ടിന് രാത്രി ഏഴിന് വീണാമൃതം. മാര്‍ച്ച് മൂന്നിന് വൈകിട്ട് 6.30ന് പട്ടും താലിയും ചാര്‍ത്തല്‍, ഏഴിന് മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണനെ ആദരിക്കല്‍, സോപാന സംഗീതം, വിക്ടറി വിഷന്‍-2015. അഞ്ചിന് വൈകിട്ട് ഭക്തിഗാനമേള. ആറിന് രാത്രി ഏഴിന് വിഷ്വല്‍ ഗാനമേള. ഏഴിന് കുംഭകുട ഘോഷയാത്ര, രാത്രി ഒമ്പതിന് സംഗീത വിരുന്ന്. എട്ടിന് എബിവിഎച്ച്എസ്എസും ദേവസവും ചേര്‍ന്ന് നടത്തുന്ന ഉത്സവം. ആത്മീയ പ്രഭാഷണം, കാഴ്ചശ്രീബലി, നാടകം. ഒമ്പതിന് തെക്കേചേരുവാര ഉത്സവം, വൈകിട്ട് നാലിന് ഓട്ടംതുള്ളല്‍ കാഴ്ചശ്രീബലി, വെടിക്കെട്ട്, വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീത നിശ. 10ന് വടക്കേ ചേരുവാര ഉത്സവം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി 10.30ന് കോമഡി മെഗാഷോ, ആറാട്ട് എന്നിവ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍.കെ. അനിരുദ്ധന്‍, സെക്രട്ടറി സി.എ. കുഞ്ഞുമോന്‍, കമ്മറ്റി അംഗം വി.എസ്. സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.