പുത്തന്‍ പാളത്തില്‍

Friday 27 February 2015 7:35 am IST

യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാതെ റെയില്‍വേയുടെ സമഗ്രമേഖലയിലെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ്ണ റെയില്‍ ബജറ്റ്. ഏകപക്ഷീയമായി പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്ത ആദ്യബജറ്റെന്ന ഖ്യാതിയും റെയില്‍വേമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റിനു ലഭിച്ചു. 1.11ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കും. സ്വച്ഛ് റെയില്‍വേ സ്വച്ഛ് ഭാരത്, നാലു ലക്ഷ്യങ്ങള്‍, അഞ്ചിന പരിപാടികള്‍ എന്നിവയാണ് ബജറ്റിന്റെ മുദ്രാവാക്യങ്ങള്‍. ശുചിത്വം, സുരക്ഷിതത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റില്‍ നിലവിലുള്ള പദ്ധതികള്‍ വേഗം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രാക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഉറപ്പു നല്‍കുന്ന ബജറ്റിനെ രാഷ്ട്രീയ അയിത്തമില്ലാത്തവര്‍ ഇരുകൈയുംനീട്ടിയാണ് സ്വീകരിക്കുന്നത്. വ്യക്തമായ ദിശാബോധവും ലക്ഷ്യവും ഉള്ളതാണ് മോദി സര്‍ക്കാരിന്റെ ബജറ്റെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 • യാത്രാനിരക്ക് കൂട്ടിയില്ല
 • കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം
 • ജനശതാബ്ദി വണ്ടികളുടെ വേഗം കൂട്ടും
 • ചരക്ക് കൂലിയില്‍ 10% വര്‍ദ്ധന
 • പ്രധാന ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍
 • തിരഞ്ഞെടുത്ത ട്രെയിനുകളില്‍ കൂടുതല്‍ സീറ്റുകള്‍.
 • ടിക്കറ്റുകള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ബുക്കിങ് നാലു മാസം മുമ്പേ ചെയ്യാം.
 • കൂടുതല്‍ ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രങ്ങള്‍
 • വിവിധ ഭാഷയില്‍ ഇ ടിക്കറ്റിങ് സംവിധാനം
 • ജനറല്‍ കോച്ചുകളിലും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം.
 • 108 പ്രധാന ട്രെയിനുകളില്‍ ഭക്ഷണം ബുക്ക് ചെയ്യാന്‍ ഇ കാറ്ററിംഗ്
 • റിസര്‍വ്വ്ഡ് യാത്രാക്കാര്‍ക്ക് ബെഡ് ഷീറ്റ്
 • മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും താഴത്തെ ബെര്‍ത്തുകള്‍
 • ബെര്‍ത്തില്‍ കയറാന്‍ പ്രത്യേക ഏണികള്‍
 • സ്മാര്‍ട്ട്‌ഫോണ്‍,ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
 • 400 സ്‌റ്റേഷനുകളിലും വൈ ഫൈ
 • 200 ആദര്‍ശ സ്റ്റേഷനുകള്‍ കൂടി
 • രണ്ടു വര്‍ഷത്തിനുള്ളില്‍, എഞ്ചിനില്ലാത്ത അതിവേഗ ട്രെയിനുകള്‍
 • റെയില്‍ സേവനങ്ങള്‍ക്കെല്ലാം ഒറ്റ വെബ്‌സൈറ്റ്
 • ഒന്‍പതു റെയില്‍ ഇടനാഴികളില്‍ ട്രെയിനുകളുടെ വേഗത കൂട്ടും
 • ചരക്കു ട്രെയിനുകളുടെ വേഗതയും കൂട്ടും.
 • ട്രെയിന്‍ വരവും പോക്കും അറിയിക്കാന്‍ എസ്എംഎസ്
 • സ്‌റ്റേഷനുകളുടെയും ട്രെയിനുകളുേടയും ശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക വകുപ്പ്
 • 17,000 പുതിയ ബയോടോയ്‌ലറ്റുകള്‍ കൂടി
 • 650 സ്‌റ്റേഷനുകളില്‍ ശുചി മുറികള്‍
 • സ്ത്രീ സുരക്ഷയ്ക്ക് കോച്ചുകളില്‍ നിരീക്ഷണ കാമറ.
 • പരാതികള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍
 • സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 182 എന്ന നമ്പര്‍. 24 മണിക്കൂറും സേവനം
 • പുതിയ ഹെല്‍പ്പ് ലൈന്‍; നമ്പര്‍ 138.
 • 24 മണിക്കൂറും സേവനം
 • പാതയിരട്ടിപ്പിക്കല്‍, ഗേജ്മാറ്റം, വൈദ്യുതീകരണം എന്നിവയ്ക്കായി 96,182 കോടിരൂപ.
 • ലെവല്‍ക്രോസുകള്‍ മാറ്റാന്‍ 6581 കോടിരൂപ.
 • 970 പുതിയ മേല്‍പ്പാലങ്ങളും അടിപ്പാതകളും.
 • കൃഷിക്കാര്‍ക്കായി കാര്‍ഗോ സെന്ററുകള്‍.
 • ദല്‍ഹി-കൊല്‍ക്കത്ത, ദല്‍ഹി-മുംബൈ ഒറ്റരാത്രി ദൂരം മാത്രം
 • പത്തുപ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍
 • സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 1,000 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനം
 • തീരദേശ പാതയ്ക്കായി 2,000 കോടിരൂപ.
 • ടൂറിസത്തിനായി ഗാന്ധി സര്‍ക്യൂട്ട്, കിസാന്‍ യാത്രകള്‍
 • വൈദ്യുതീകരണത്തിനായി വകയിരുത്തിയത് 1330 ശതമാനം തുക.
 • സാങ്കേതിക വിദ്യ-ഗവേഷണം എന്നിവയ്ക്കായി 5000 കോടിരൂപ.
 • യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ 12,500 കോടിരൂപ
 • എംപി ഫണ്ടുകളും ഇനി മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.