ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ചലനം മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെ നീണ്ടു നിന്നു.
ഇസ്ലാമബാദിന് 90 കിലോമീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഇസ്ലാമാബാദ്, മന്‍ഷേര, റാവല്‍പിണ്ടി, മുരീ, സ്വാത്, ഷംഗ്ല ഹില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. അഞ്ച് സെക്കന്‍ഡ് ഭൂചലനം അനുഭവപ്പെട്ടുതായി പ്രദേശവാസികള്‍ വ്യക്തമാക്കി.
അതേസമയം ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: