കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ ഭാരതീയരായ 86 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. അനധികൃതമായി സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് നാവികസേനാ വക്താവ് കമാന്‍ഡര്‍ ഇന്ദിക സില്‍വ അറിയിച്ചു.
അറസ്റ്റുചെയ്യപ്പെട്ടവരെ കനകസന്തുറൈ, ട്രിങ്കോമാലീ എന്നീ തുറമുഖ പോലീസ് സ്റ്റേഷനിലേക്കുമാറ്റി. പിടിയിലായ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കയിലെ ഭാരത ഹൈക്കമ്മീഷണര്‍ അറിയിച്ചു.
അതേസമയം മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന ഭാരത – ശ്രീലങ്കന്‍ ചര്‍ച്ച മാറ്റിവെച്ചതായി ശ്രീലങ്കന്‍ ഫിഷറീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: