കൊച്ചി: പട്ടികജാതി സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റെന്ന് ബിജെപി പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പട്ടികജാതി വിഭാഗത്തിന് 30812 കോടി രൂപയും പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 11912 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. മുദ്ര യോജന പദ്ധതിയിലൂടെ 20000 കോടി രൂപ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുകയാണ്. 2022-ാടെ എല്ലാവര്ക്കും വീട് എന്ന പദ്ധതിയില്‍ 6 കോടി വീടുകള്‍ അനുവദിച്ചതും 6 കോടി ടോയ്ലറ്റുകള്ക്ക് തുക വകയിരുത്തിയതും ഗുണകരമായി.
ജന്‍ധന്‍ യോജന പദ്ധതി പ്രകാരം 12 രൂപ പ്രീമിയം അടച്ചാല്‍ 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതിയും പട്ടികജാതി സമൂഹത്തിന്റെ സാമൂഹിക ക്ഷേമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. പട്ടികജാതി ജനതയുടെ മുഴുവന്‍ തലങ്ങളിലുമുള്ള പുരോഗതി ലക്ഷ്യമിടുന്ന ബിജെപി സര്‍ക്കാരിന്റെ നടപടികളെ കേരളത്തിലെ പട്ടികജാതി സമൂഹം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് എന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: