ന്യൂദല്‍ഹി: ദേശീയ ശാസ്ത്രദിനത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരുടെ ആത്മസമര്‍പ്പണത്തെയും, അശ്രാന്ത പരിശ്രമത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു. നമ്മുടെ രാജ്യത്തെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചതിനു പിന്നില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും വഹിച്ച പങ്ക് തന്നെയാണ് ഭാരതത്തിന്റെ ഭാവിയെയും നിര്‍ണ്ണയിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
വിശിഷ്യാ യുവജനങ്ങള്‍ക്കിടയില്‍ ശാസ്ത്രമേഖലയിലെ ഗവേഷണങ്ങളെയും നവീന കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ശാസ്ത്രദിനത്തില്‍ സി.വി. രാമന്റെ ശാസ്ത്ര പ്രതിഭയെയും എക്കാലവും നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ സംഭാവനകളെയും അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: