രോഗം വരുത്തുന്നത് ഈശ്വരനല്ല. ഈശ്വരന് ആരെയും ശിക്ഷിക്കുന്നുമില്ല. രോഗങ്ങള്‍ക്കുകാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്. സ്വാര്‍ത്ഥതമൂലം മനുഷ്യന് എന്തെന്തു തെറ്റുകളാണ് ചെയ്യുന്നത്. അതിന്റെ ഫലമാണ് നമ്മള് അനുഭവിക്കുന്നത്.
സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നമ്മള് കൃത്രിമ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. കൃഷിയില്‍നിന്നും മറ്റും കൂടുതല്‍ വിളവുകിട്ടാന്‍ കൃത്രിമവളങ്ങള്‍ ഉപയോഗിക്കുന്നു. വേഗം ഫലം കിട്ടുവാനും വിളവു കൂട്ടുവാനും മരുന്നുകള്‍ കുത്തിവയ്ക്കുന്നു. ഇങ്ങനെ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ അവയെ വളര്ത്തുന്നതുമൂലം പഴങ്ങള്‍ക്കും പ്രകൃതിദത്തമായ ഗുണങ്ങള്‍ നല്കുവാന് പറ്റുന്നില്ല. ഇതില്‍നിന്നും നാം മൃഗങ്ങളെയും ഒഴിവാക്കിയിട്ടില്ല.
ഇങ്ങനെ കൃത്രിമവളങ്ങളും മരുന്നുകളും മറ്റും പ്രയോഗിക്കുന്നതുമൂലം അവയ്ക്കിരയാകുന്ന സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും മാത്രമല്ല ദോഷം, വിഷം കലര്‍ന്ന ഫലങ്ങളും മറ്റും ഭക്ഷിക്കുന്ന മനുഷ്യര്‍ക്കുമുണ്ട്. അവന്റെ രക്തം ദുഷിക്കുന്നു. ആഹാരത്തില്നിന്നുമാണ് രക്തമുണ്ടാകുന്നത്. അതിനാല്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ നമ്മില്‍ പുതിയ പുതിയ രോഗങ്ങളെ സൃഷ്ടിക്കുന്നു. രോഗങ്ങള്‍ക്കു മറ്റൊരു കാരണം ലഹരിവസ്തുക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: