പതിനാലാമത് ധനകാര്യകമ്മീഷന് വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തുമ്പോള്‍ കേന്ദ്ര നികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എട്ട് പദ്ധതികളെ കേന്ദ്ര സഹായപരിധിയില്‍ നിന്ന് വേര്പ്പെടുത്തതാണെന്ന് മന്ത്രി ജെയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ ലഘൂകരണമെന്ന ദേശീയ മുന്‍ഗണന ലക്ഷ്യം വച്ചുള്ള 31 പദ്ധതികള്‍ക്ക് കേന്ദ്ര സഹായം തുടരും. ക്ഷീര വികസനം, മൃഗക്ഷേമ പദ്ധതികള്‍, വനവല്‍ക്കരണ പരിപാടികള്‍, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ നഗര ഉപജീവന ദൗത്യം, ഗ്രാമീണ ഭവന നിര്‍മ്മാണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി തുടങ്ങിയ 24 പദ്ധതികള്‍ക്കുള്ള കേന്ദ്ര സഹായ ചട്ടങ്ങളില്‍ മാറ്റം വരുത്തി തുടര്‍ന്നും സഹായം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: