എമ്പാന്തിരി സമൂഹത്തോട് സിപിഎം മാപ്പുപറയണം

Saturday 28 February 2015 10:24 pm IST

കോട്ടയം: കള്ളുകുടിച്ച് ആനപ്പുറത് കയറിയ എമ്പ്രാന്തിരിയെപ്പോലെയെന്ന സിപിഎം നേതാവ് വി.എന്‍. വാസവന്റെ ഉപമ പിന്‍വലിച്ച് എമ്പ്രാന്തിരി സമൂഹത്തോട് മാപ്പുപറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. അമ്പലവാസി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവനയാണ് സിപിഎം സമ്മേളനത്തില്‍ വി.എന്‍. വാസവന്‍ നടത്തിയത്. എമ്പ്രാന്തിരി സമൂഹത്തോടുള്ള സിപിഎം നേതാവിന്റെ അവഹേളനം സമൂഹത്തിന്റെ മാന്യതയെ ചോദ്യം ചെയ്യുന്നതാണ്. പാര്‍ട്ടിഗ്രൂപ്പിന്റെ പേരിലുള്ള മത്സരങ്ങളില്‍ പോലും ഭൂരിപക്ഷ ഹിന്ദു സമൂഹത്തെ അവഹേളിക്കാനും അപമാനിക്കാനും നടത്തുന്ന ശ്രമങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ ഹിന്ദുവിരുദ്ധ മനോഭാവമാണ് തെളിയിക്കുന്നത്. ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷം പിന്തുണച്ച സിപിഎം ഇന്ന് ഹിന്ദുസമൂഹം പരിത്യജിച്ച പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. ഇതില്‍ വിറളിപൂണ്ട നേതാവിന്റെ അപക്വമായ പ്രസ്താവനയാണ് വി.എന്‍. വാസവനിലൂടെ പുറത്തുവന്നതെന്ന് ഇ.എസ്. ബിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.