പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട; സ്ത്രീ അറസ്റ്റില്‍

Sunday 1 March 2015 2:24 pm IST

മലപ്പുറം: പെരിന്തല്‍‌മണ്ണയില്‍ ഏഴരക്കിലോയിലേറെ കഞ്ചാവുമായി പൊള്ളാച്ചി സ്വദേശിനി സരളയെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയില്‍ നിന്നും വളാഞ്ചേരിയിലേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്. കഞ്ചാവിന്റെ രൂക്ഷഗന്ധത്തെ തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് സരളയുടെ ബാഗ് പരിശോധിക്കുകയായിരുന്നു. 7.8 കിലോ കഞ്ചാവാണ് സരളയുടെ ബാഗില്‍ നിന്നും കണ്ടെടുത്തത്. വളാഞ്ചേരി, കോട്ടക്കല്‍, തിരൂര്‍ മേഖലകളില്‍ വിതരണം ചെയ്യാനുദ്ദേശിച്ച് കടത്തിയതാണെന്ന് പോലീസ് പറഞ്ഞു. പൊള്ളാച്ചിയില്‍ നിന്നും കിലോക്ക് ഏഴ് രൂപക്ക് വാങ്ങിക്കുന്ന കഞ്ചാവ് ഇവിടെ മൊത്തസംഘങ്ങള്‍ക്ക് 15 രൂപക്കാണ് നല്‍കുന്നത്. ഇത് ചെറുകിട വിതരണക്കാര്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത് രണ്ടുമുതല്‍ അഞ്ചു ഗ്രാം തൂക്കം വരുന്ന പൊതികളിലായാണ്.ഇതിന് 200 രൂപ മുതല് 500 രൂപവരെയാണ് ഈടാക്കുന്ന തുക. മലപ്പുറം ജില്ലയില്‍ കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണികളെ നേരത്തേ പോലിസ് പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 80 കിലോയിലേറെ കഞ്ചാവും ഏഴ് വിതരണക്കാരെയും പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.