ബാല്യകാലം പ്രധാനം

Sunday 1 March 2015 8:36 pm IST

മനുഷ്യപരിണാമഘട്ടങ്ങളിലൂടെ ഉയര്‍ന്ന് നിത്യമായ സുഖത്തെ നേടിയെടുക്കാനുള്ള ജീവിതയാത്ര ബാല്യകാലത്തുതന്നെ ആരംഭിച്ചിരിക്കണം. ആത്മീയം വയസ്സന്മാര്‍ക്കുള്ളതാണെന്ന ചിന്തതന്നെ നമ്മുടെ അജ്ഞതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. ആത്മീയം, ഭൗതികം എന്ന വേര്‍തിരിവുകള്‍ നമ്മുടെ മനസ്സിന്റെ കല്പനകള്‍ മാത്രമാണ്. ആത്മീയവും ഭൗതികവും ചേരുംപടി ചേരുന്നതാണ് ധര്‍മം. ആ ധര്‍മ്മത്തിലൂടെയാണ് എല്ലാ കുഞ്ഞുങ്ങളും വളരേണ്ടത്. ഒരു കുഞ്ഞില്‍ വളര്‍ന്നുവരുന്ന ബോധം സമൂഹമനസ്സിന്റെ തടവറയില്‍ അടക്കപ്പെടുന്നതിന് മുമ്പുതന്നെ ശ്രേഷ്ഠമായ ജീവിതധര്‍മങ്ങളിലൂടെ അവനെ വളര്‍ത്തണം. ശ്രേഷ്ഠമായ മനുഷ്യധര്‍മത്തിലൂടെ വളരുന്ന ഒരു കുഞ്ഞ് മനുഷ്യപരിണാമത്തിന്റെ വിവിധഘട്ടങ്ങള്‍ പിന്നിട്ട് ഈശ്വരീയബോധത്തെ സാക്ഷാത്കരിക്കാന്‍ പ്രാപ്തിനേടുന്നു. സമൂഹമനസ്സിന് അടിമപ്പെട്ട മനുഷ്യബോധത്തെ അതില്‍നിന്നും മോചിപ്പിച്ച് ഉയര്‍ന്നതലങ്ങളിലൂടെ വികസിപ്പിക്കുന്നത് ലളിതമായ കാര്യമേ അല്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.