തിരുവനന്തപുരം: ഇന്നുചേരുന്ന സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിട്ടു നില്ക്കും.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തെത്തുടര്‍ന്നു സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട വിഎസിനെ കേന്ദ്രകമ്മറ്റിയംഗമെന്ന നിലയില്‍ സംസ്ഥാന സമിതിയിലേക്കു ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ പാര്‍ട്ടി വിരുദ്ധനാണെന്നു പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം നിലനില്‍ക്കെ സംസ്ഥാന സമിതിയില്‍ പങ്കെടുക്കേണ്ടെന്നാണു വിഎസിന്റെ നിലപാട്.
സംസ്ഥാന സമിതിയില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തോട് എല്ലാം വഴിയെ വ്യക്തമാകുമെന്നായിരുന്നു പ്രതികരണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ളഅടവുനയത്തിന്റേയും രാഷ്ട്രീയപ്രമേയത്തിന്റേയും കരടുകളില്‍ വരുത്തേണ്ട്യു ഭേദഗതികളാണ് ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതിയോഗത്തിന്റെ പ്രധാന അജണ്ട.
1964നു ശേഷം വിഎസിനെ ഉള്‍പ്പെടുത്താത്ത ആദ്യ സംസ്ഥാന സമിതിയാണ് ഇന്ന് ചേരുക. പ്രമേയം പിന്‍വലിക്കണമെന്ന വിഎസിന്റെ ആവശ്യം ഈമാസം 20, 21 തീയതികളില്‍ ചേരുന്ന പിബി യോഗം ചര്‍ച്ചചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: