പുത്തൂര്‍: പുത്തൂര്‍ മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റ് ഏഴാം വാര്‍ഷികവും എട്ടാമത് സദ്കീര്‍ത്തി പുരസ്കാരദാനവും പുത്തൂര്‍ സിദ്ധാര്‍ഥാ സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. പത്രമാധ്യമ രംഗത്തെ സമഗ്ര സംഭാവന മാനിച്ച് നല്കുന്ന മാധ്യമ പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് സമ്മാനിച്ചു.
ചീഫ് വിപ്പ് പി.സി ജോര്‍ജാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ട്രസ്റ്റ് ചെയര്മാന് ഡോ ഗോകുലം ഗോപകുമാര്‍ അദ്ധ്യക്ഷനായി. മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് സദ്കീര്‍ത്തി പുരസ്കാരം ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമ്മാനിച്ചു. 55555രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പനചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുതാണ് പുരസ്കാരം.
ശിവഗിരി ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ സമ്മേളനത്തിന്റെ തിരിതെളിച്ചു. ഗുരുധര്‍മ്മ പ്രചരണ സംഘം സെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. പത്രമാധ്യമ രംഗത്തെ സമഗ്ര സംഭാവന മാനിച്ച് നല്കുന്ന മാധ്യമ പുരസ്കാരം മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന് ചീഫ് വിപ്പ് സമ്മാനിച്ചു. 25555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരളാ കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി, മനോരമ കൊല്ലം ബ്യൂറോ ചീഫ് ജയചന്ദ്രന് ഇലങ്കത്ത്എന്നിവരും പത്രമാധ്യമ പുരസ്കാരം ഏറ്റുവാങ്ങി. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണിലൂക്കോസ്, അമൃത ടി.വി ന്യൂസ് എഡിറ്റര്‍ മായാ ശ്രീകുമാര്‍ എന്നിവര്‍ക്ക് ദൃശ്യമാധ്യമ പുരസ്കാരവും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമ്മാനിച്ചു. മിനിമോള്‍ സില്‍വര്‍ സ്ക്രീന്‍ അവാര്‍ഡ് വൈക്കം വിജയലക്ഷ്മിക്ക് ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി സമ്മാനിച്ചു.
മിനമോള്‍ സ്പോര്‍ട്സ് ലെജന്റ് അവാര്‍ഡ് ഡോ കെ. രാമഭദ്രന് അഡ്വ അയിഷാപോറ്റി എംഎല്‍എയും പത്തനാപുരം ഗാന്ധി ഭവനിലെ പ്രസന്ന രാജന് ജീവദീപ്തി പുരസ്കാരം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി രമേശും,ആചാര്യ ദീപ്തി പുരസ്കാരം സിദ്ധാര്‍ത്ഥാ സെന്‍ട്്രല്‍ സ്കൂള്‍ അധ്യാപിക കലാബിന്ദുവിന് മില്‍മ ചെയര്മാന് കല്ലടരമേശും വിതരണം ചെയ്തു.
വിധവാ ധനസഹായ വിതരണം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.എസ്.സുനില്‍,ജില്ലാപഞ്ചായത്ത് അംഗം പാത്തല രാഘവന്, ബിജെപി സംസ്ഥാന സമിതി അംഗം വയക്കല്‍ മധു എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. കൊട്ടാരക്കര എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി ജി.വിശ്വംഭരന് ചടങ്ങില്‍ വച്ച് പി.സി ജോര്‍ജും കേരളായൂണിവേഴ്സിറ്റി എം.എ ഫിലോസഫി രണ്ടാം റാങ്ക് ജേതാവ് ആര്‍ഷ രമണനെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ലിജുവും ആദരിച്ചു.
ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ക്രീയേറ്റീവ് മാത്യൂസ് റിപ്പോര്‍ട്ടും കോട്ടാത്തല ശ്രീകുമാര്‍ മിനിമോള്‍ അനുസ്മരണവും നിര്‍വഹിച്ചു. ഗോപികാ ഗോപന് ,ഡെല്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. സിദ്ധാര്‍ഥാ സെന്‍ട്രല്‍ സ്കൂള്‍ എ.ഒ സുരേഷ്കുമാര്‍ സ്വാഗതവും ട്രസ്റ്റ് പ്രസിഡന്റ് കല്ലുംപുറം വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: