തറവാട്ടിലേക്ക് മടങ്ങിവരുന്നതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല: ശശികല ടീച്ചര്‍

Monday 2 March 2015 10:40 am IST

കൊച്ചി: അമ്പത് ശതമാനത്തിലധികം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്നത്തെ നിലയിലേയ്ക്ക് താഴ്ന്നുപോയത് പ്രലോഭനങ്ങള്‍മൂലമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം കൊണ്ടായിരുന്നു. അങ്ങനെ മതംമാറിപ്പോയവര്‍ ഇന്ന് സ്വന്തം തറവാട്ടിലേക്ക് മടങ്ങിവരുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പറഞ്ഞു. മൂന്നാമത് പൂര്‍ണ വേദപുരി ഹിന്ദു മഹാസംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഒരു മതത്തിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ടെങ്കില്‍ ആ മതത്തില്‍നിന്നും പിരിഞ്ഞുപോകാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും വര്‍ഷങ്ങളായി ആയിരക്കണക്കിന് ഹിന്ദുക്കള്‍ മറ്റ് മതങ്ങളിലേയ്ക്ക് മാറിപ്പോയപ്പോള്‍ ഒന്നും മിണ്ടാത്ത രാഷട്രീയ പാര്‍ട്ടികള്‍ എത്തിനാണ് ഘര്‍വാപ്പസിയുടെ പേരില്‍ ഹാലിളകുന്നതെന്ന് ശശികല ടീച്ചര്‍ ചോദിച്ചു. മറ്റു മതസ്തര്‍ ഭീഷണിപ്പെടുത്തിയും വിലപേശിയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ ഹിന്ദുവിന് മാത്രം അവ നിഷേധിക്കുന്നത് അപലപനീയമാണ് എന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പൂര്‍ണ പ്രഭ പുരസ്‌കാരം നേടിയ മുളങ്കുന്നത്ത് തിയാടി രാമന്‍ നമ്പ്യാരും നാരായണഗുരുകുലം തമ്പി, ഗോപി വാസുദേവന്‍ എന്നിവരെ ശശികല ടീച്ചര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ഹിന്ദു മഹാസംഗമത്തില്‍ ജന്മഭൂമി വാര്‍ഷിക വരിസംഖ്യ ബ്രാഹ്മണ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. രാമന്‍, എല്‍ രാമചന്ദ്ര റാവു, ശാന്ത തമ്പുരാന്‍ എന്നിവരില്‍ നിന്നും രാഷ്ട്രിയ സ്വയംസേവക സംഘം നഗര്‍ സഹ സംഘചാലക് എം. ഡി. ജയന്തന്‍ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി. കോടതിയെ തെറ്റിധരിപ്പിച്ച് ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സ്വര്‍ണം കൊണ്ടുപോകുന്നതിനെ ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ക്കും. കൊച്ചി രാജകുടുംബവും ഭക്തരും പൂര്‍ണത്രയീശന് സമര്‍പ്പിച്ച ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് മാറ്റാതെ ക്ഷേത്രത്തില്‍ തന്നെ സൂക്ഷികണം അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി ഹിന്ദു ഐക്യ വേദി മുന്നോട്ടു വരുമെന്ന് താലൂക്ക് ജനറല്‍ സെക്രടറി കെ. കെ. നവീന്‍ പ്രസ്താവിച്ചു. ഹിന്ദു ഐക്യ വേദി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സി. ദേവിദാസന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് രാമദത്തന്‍, അനീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.