പാക്കിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം; അമ്മയും രണ്ടു കുട്ടികളും മരിച്ചു

Monday 2 March 2015 7:11 pm IST

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ അമ്മയും രണ്ടു കുട്ടികളും മരിച്ചു. തിങ്കളാഴ്ച രാവിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വെറ്റയിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയുടെ മൂന്നു മക്കള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, പോലീസ് പറയുന്നതു സ്‌ഫോടനം ഭീകരരുടെ റോക്കറ്റ് ആക്രമണം മൂലമാണെന്നാണ്. വാതകച്ചോര്‍ച്ച മൂലം ഇത്രവലിയ സ്‌ഫോടനം സംഭവിക്കില്ലെന്നും ഒരേ സ്ഥലത്തു രണ്ടു തവണ സ്‌ഫോടനമുണ്ടായതും റോക്കറ്റ് ആക്രമണസാധ്യതയുടെ ബലം വര്‍ധിപ്പിക്കുന്നതായി പോലീസ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.