സിപിഐ സംസ്ഥാന കൗണ്‍സില്‍ പതിനേഴോളംപേര്‍ പുതുമുഖങ്ങളാണ്

Monday 2 March 2015 8:41 pm IST

കോട്ടയം:89അംഗ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ പതിനേഴോളം പേര്‍ പുതുമുഖങ്ങളാണ്. സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട കൗണ്‍സിലില്‍ കെ.ഇ. ഇസ്മയില്‍ വിഭാഗം ആധിപത്യം ഉറപ്പിച്ചതോടെ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുറപ്പിച്ചിരുന്ന കാനത്തിന്റെ സ്ഥിതി പരുങ്ങലിലായി. ഇതേത്തുടര്‍ന്ന് ദേശീയ നേതൃത്വവും സ്ഥാനമൊഴിയുന്ന സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സമവായ ശ്രമങ്ങളുമായി രംഗത്തെത്തി. ആദ്യഘട്ടത്തില്‍ സമവായത്തിനു വഴങ്ങാതെ മത്സരമെന്ന നിലപാടുമായി മുന്നോട്ട് നീങ്ങിയ കെ.ഇ. ഇസ്മയിലിനെ ഏറെ ശ്രമപ്പെട്ടാണ് ദേശീയ നേതൃത്വം അനുനയിപ്പിച്ചത്. തുടര്‍ന്ന് കാനത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പ്രഖ്യാപനം ഉയരുകയായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ സിപിഐയുടെ നേതൃസ്ഥാനത്തേക്കെത്തിയ കാനം രാജേന്ദ്രന്‍ 1970ല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായി. 1982ലും 1987ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. കാനം ട്രേഡ് യൂണിയന്‍ രംഗത്താണ് ഏറെ ശ്രദ്ധയൂന്നിയത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.