മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ അജ്ഞാതരുടെ വെടിയേറ്റു യുവാവ് മരിച്ചു. ചൊവ്വാഴ്ച ഷാംലി റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. വിഷേഷ് ശര്‍മ എന്ന 28 വയസുകാരനാണു കൊല്ലപ്പെട്ടത്. ഇയാള്‍ ജോലിസ്ഥലമായ ഡല്‍ഹിയില്‍ നിന്നും ഗ്രാമത്തിലേക്കു ട്രെയിനില്‍ വരികയായിരുന്നു.
സഹോദരന് ഇയാളെ വീട്ടിലേക്കു കൊണ്ടുവരുന്നതിനു റെയില്‍വേ സ്റ്റേഷനില്‍ ബൈക്കില്‍ എത്തി. ഇരുവരും ബൈക്കില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ കാറിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അന്വഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: