ന്യൂദല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്കുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്കിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാമെന്നു കേന്ദ്രമന്ത്രി നിധിന് ഗഡ്കരി അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കബോട്ടാഷ് നിയമത്തിലെ ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടറില്‍ നിന്ന് കമ്പനികള്‍ പിന്മാറിയ വിവരവും ഉമ്മന്‍ചാണ്ടി കേന്ദ്രത്തെ അറിയിച്ചു.
ഇളവ് ലഭിക്കുമോയെന്ന് വ്യക്തതയില്ലാത്തതാണ് കമ്പനികള്‍ പിന്മാറാന് കാരണമെന്ന് മുഖ്യമന്ത്രി, ഗഡ്കരിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് ഗഡ്കരി അറിയിച്ചത്. കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മന്ത്രി കെ.ബാബുവും എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: