കുത്തിയതോട് പഴയപാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Tuesday 3 March 2015 4:39 pm IST

തുറവൂര്‍: കുത്തിയതോട് പഴയപാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഈ റോഡിനരികെയാണ് മാര്‍ക്കറ്റ് എന്നതിനാല്‍  കുരുക്ക് നിയന്ത്രിക്കാന്‍ പോലീസും കഷ്ടപ്പെടുകയാണ്. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെയും, ചരക്കുമായി എത്തുന്ന വാഹനങ്ങളും റോഡരികില്‍ തന്നെ നിര്‍ത്തിയിടുന്നതാണ് ഇതിന് പ്രധാന കാരണം. കാല്‍നടയാത്ര പോലും ദുസഹമായ ഇവിടെ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.