മാന്നാര്‍: ജന്മഭൂമി മാന്നാര്‍ ലേഖകനും സംഘപരിവാര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന ചെന്നിത്തല തൃപ്പെരുംന്തുറ മറ്റത്ത് വീട്ടില്‍ കെ.രാജഗോപാലന്നായരു (രാജന്മറ്റത്ത് -55)ടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ സഹ പ്രവര്‍ത്തകര്‍ അവയവദാന പത്രം സമര്‍പ്പിച്ചു. ആര്‍എസ്എസ് ചെന്നിത്തല മണ്ഡല് കാര്യവാഹ് സന്തോഷില്‍ നിന്നും മാന്നാര്‍ താലൂക്ക് കാര്യവാഹ് കെ. പ്രസാദ് സമ്മത പത്രം ഏറ്റുവാങ്ങി. രാജന്മറ്റത്തിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് ബൗദ്ധിക് പ്രമുഖ് ഡി.രതീഷ്, സേവാ പ്രമുഖ് വിജയകുമാര്‍, ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനീഷ്, മണ്ഡല് സഹകാര്യവാഹ് അനന്തു, ബിജെപി ജില്ലാ സെക്രട്ടറി ജി.ജയദേവ്, കലാസാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല, ബി.ഉദയന്‍, ബിനുരാജ്, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: