തുറവൂര്‍: കരിനിലങ്ങളില്‍ വീണ്ടും വൈറസ് ബാധ. ചെമ്മീന്‍ കൂട്ടത്തോടെ ചത്തു. ലക്ഷങ്ങളുടെ നഷ്ടം. 60 ഏക്കറുള്ള നടുവിലപ്പുത്തന്കാട് പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസം ചെമ്മീന്‍ ചത്തത് രോഗബാധ മൂലമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് വീശുവല ഉപയോഗിച്ചു വീശിയപ്പോള്‍ അടിത്തട്ടില്‍ കൂടുതല്‍ ചെമ്മീനുകളെ ചത്തനിലയില്‍ കണ്ടെത്തി. ശേഷിക്കുന്ന ചെമ്മീനുകളെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: